മാനന്തവാടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച വയനാട്ടിലെത്തും. രാഹുലിനൊപ്പം ദേശീയ നേതാക്കളും മണ്ഡല സന്ദർശനത്തിനായി എത്തുമെന്നു റിപ്പോർട്ടുകൾ ഉണ്ട്.രാഹുലിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം.
മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷം നേടി റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച തോടെയാണ് വയനാട് വിട്ട് നൽകാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. അതിന് മുമ്പായാണ് വോട്ടർമാർക്ക് നന്ദി പറയാനായി രാഹുൽ മണ്ഡലത്തിലെത്തുന്നത്. ന്യൂഡൽ ഹിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. വയനാട് വിടുന്നതിൽ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് റായ്ബറേലിയിൽ തുടരുന്നതെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു.
ഡൽഹിയിലെ 10 ജൻപഥിൽ മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മണ്ഡല പര്യടനം സംബന്ധിച്ച് തീരുമാനമായത്.കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി,സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി,കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ,
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാ
![]()
