വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം വാഷിങ്ടണ്‍ ഡിസിയില്‍ എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗികമായി നല്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും.
യു എന്‍ ആ സ്ഥാനത്തെ യോഗാദിനാചരണത്തിന് ശേഷമാണ് മോദി വാഷിങ്ടണ്‍ ഡിസിയിലെത്തിയത്.135 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ എംബസിയുടെ കീഴിലെ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ 114 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്.
ഈ ഗിന്നസ് റെക്കോര്‍ഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇത്തവണ തിരുത്തിയത്.കഴിഞ്ഞ തവണ യോഗ ദിനത്തിൽ വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉണ്ടായത് ഖത്തറിൽ ആയിരുന്നു.
![]()
