തിരുവനന്തപുരം : രാജ്യ സഭ സീറ്റിലേക്കുള്ള എൽ ഡി എഫ് തർക്കം പര്യവസാനത്തിലേക്ക്. സി പി എം വീട്ടു വീഴ്ച ചെയ്ത് ഒരു സീറ്റ് മാണി കോൺഗ്രെസ്സിന് നൽകാൻ ധാരണയായി.ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക.തീരുമാനം മുന്നണിയുടെ ഐക്യത്തിനു വേണ്ടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതുമുന്നണിയുടെ ഐക്യവും കെട്ടുറപ്പുമാണ് ഏറ്റവും പ്രധാനം. അതിനുതകുന്ന നിലപാടാണ് സ്വീകരിച്ചത്. സിപിഎമ്മിന് ഒറ്റയ്ക്ക് തന്നെ ഒരു സീറ്റിൽ വിജയിക്കാൻ കഴിയുമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
![]()
