മക്ക :കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി സ്റ്റാഫുകളുടെ കൂട്ടായ്മ ആയ “KAMC മലയാളീസ് “ രക്തദാന ക്യാമ്പ് നടത്തി .പതിവ് പോലെ എല്ലാ വർഷവും നടത്താറുള്ള ക്യാമ്പ് മുഖ്യമായും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ഹാജിമാരുടെ കരുതൽ ശേഖരം ഉദ്ദേശിച്ചാണ് .ഇവരുടെ നേതൃത്വത്തിൽ അഡ്മിറ്റ് ആകുന്ന ഇന്ത്യൻ ഹാജിമാരുടെ സേവനത്തിനു ഹജ്ജ് മെഡിക്കൽ സെല്ലും പ്രവർത്തിക്കുന്നുണ്ട് . ക്യാമ്പിന് ജൈസ് ,ഷെബിൽ ,നിസാം ,ഷബീർ ,
മിഫാസ് , എന്നിവർ നേതൃത്വം നൽകി .ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ജംഷാദ് ക്യാമ്പ് ഏകോപിച്ചു.
![]()
