റിയാദ് : സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസഫ് അതിരുങ്കലിന്റെ ആറാമത് കഥാസമാഹരമായ ‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ ഹില്‍ട്ടണ്‍ റിയാദ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരനും, ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗം തലവനുമായ ഡോ. മുരളി തുമ്മാരുകുടി അലിഫ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടര്‍ ലുഖ്മാന് അഹമ്മദിനു നല്കി പ്രകാശനം ചെയ്തു.പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോടാണ് പ്രസാധകർ.
പ്രതീക്ഷയുടെ പെരുമഴയില്‍ (വീനസ് പ്രസ്), പുലിയും പെണ്‍കുട്ടിയും (റെയിന്‍ബോ പബ്ലിക്കേഷന്‍സ്), ഇണയന്ത്രം (സാഹിത്യ പ്രവര്‍ത്തക സംഘം), പാപികളുടെ പട്ടണം (ചിന്ത പബ്ലിക്കേഷന്‍സ്), ഗ്രിഹർ സാംസ യുടെ കാമുകി ( പൂർണ്ണ പബ്ലിക്കേഷൻസ്) എന്നിവയാണ് അതിരുങ്കലിന്റെ മറ്റു കൃതികള്‍. ആധുനിക മനുഷ്യന്റെ ദാര്‍ശനിക സമസ്യകളെ ആവിഷ്കരിക്കുന്ന ‘മിയ കുള്‍പ്പ’ എന്ന നോവല്‍ ഈ വര്‍ഷം പുറത്തിറങ്ങും.
![]()
