തിരുവനന്തപുരം:ബാര്‍ കോഴ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തിലാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ട് എന്ന പ്രതീതി ഉണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി നല്കിയ പരാതിയില്‍ ഇപ്പോള്‍ ഒരു അന്വേഷണം നടക്കുകയാണ്. ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കും. അത് തടസ്സപ്പെടുത്താനാണോ ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി ചോദിച്ചു.
![]()
