റിയാദ്- റിയാദില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ ഹനാകിയയില്
കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് മൂലയില്‍ സാലിം (37) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. ആയിശയാണ് മാതാവ്. ഭാര്യ നസീബ. ലഹ്ന, അമാസ്, ഹൈഫ മക്കളാണ്. ഉഖ്ലതുസുഖൂര്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സദ്വ ഭാരവാഹികളെ സഹായിക്കാൻ ജീവകാരുണ്യ പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
![]()
