മക്ക: സ്വകാര്യ ഗ്രൂപ്പിൽ വിശുദ്ധ ഹജ്ജിനെത്തിയ മലയാളി ബുധനാഴ്ച മക്കയിൽ മരിച്ചു. പാലക്കാട് ചെർപ്പുളശേരി സ്വദേശി അബ്ബാസ് പല്ലത്ത് (67) ആണ് മരിച്ചത്.
ഭാര്യ ആമിന പല്ലത്ത്, ഭാര്യ സഹോദരൻ എന്നിവരോടൊപ്പം മേയ് 15ന് മക്കയിൽ എത്തിയതായിരുന്നു. ഉംറ നിർവഹിച്ചു വിശ്രമിക്കവേ ശ്വാസതടസത്തെ തുടർന്ന് രണ്ടാഴ്ചയോളമായി മക്ക മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിയമനടപടികൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കും.
![]()
