ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരെ സേവിക്കുന്നതിന് ജിദ്ദയിലെ ഏറനാട് മണ്ഡലത്തിൽ നിന്ന് പോകുന്ന കെ എം സി സി വളണ്ടിയർമാർക്ക് മിന റോഡ് മാപ്പിങ്ങും, സി.പി.ആർ ട്രെയ്നിങ്ങും നൽകി. ഷറഫിയ ഇമ്പിരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ ഉത്ഘാടനം ചെയ്തു.
ഏറനാട് മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ബാവ, ജില്ലാ ഭാരവാഹിളായ കെ കെ മുഹമ്മദ്, ഇല്ലിയാസ് കല്ലിങ്ങൽ, സൈതലവി പുളിയങ്കോട്, മണ്ഡലം രക്ഷാധികാരി അഷ്റഫ് കിഴുപറമ്പ് എന്നിവർ സംസാരിച്ചു.
മിനാ റോഡ് മാപ്പിംഗ് കെ എം സി സി ഹജ്ജ് വളണ്ടിയർ വൈസ് ക്യാപ്റ്റൻ നിസാർ മടവൂർ നടത്തി. വിജീഷ് വിജയൻ സി പി( ആക്ടിങ് നഴ്സിംഗ് ഡയറക്ടർ ജിദ്ദ നാഷണൽ ഹോസ്പിറ്റൽ) ഡെമോ ഉപകരണങ്ങൾ സഹിതം സി.പി.ആർ ട്രെയ്നിങ് നൽകി.
പരിപാടിയിൽ സി.പി.ആർ ട്രെയ്നിങ് ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകി. ഇടത് പക്ഷത്ത് നിന്ന് കെ എം സി സി യുടെ ഭാഗമായ നൗശാദ് ബിൻഷക്ക് സ്വീകരണം നൽകി.
പരിപാടിക്ക് ഉമർ ഫാറൂഖ് ഖിറാത്ത് നടത്തി, മണ്ഡലം ഓർഗ് സെക്രട്ടറി സുനീർ എക്കാപറമ്പ് സ്വാഗതവും, അലി കിഴുപറമ്പ് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹിളായ റഷീദ് കുഴിമണ്ണ , മുഹമ്മദ് സി, മുഹമ്മദ് അലി അരീക്കോട്, കെ സി അബൂബക്കർ എടവണ്ണ എന്നിവർ നേതൃത്വം നൽകി.
![]()
