ബുറൈദ :പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്വല വിജയം ബുറൈദയിലെ യു ഡി എഫ് പ്രവർത്തകർ ബുറൈദയിൽ മധുരം വിതരണം ചെയ്ത് വിജയാഹ്ലാദം ആഘോഷിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ നയങ്ങൾക്ക് എതിരായി ജനങ്ങൾ വിധിയെഴുതി എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. യു ഡി എഫി ന് വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയ പ്രവാസികളെയും സോഷ്യൽ മീഡിയയിൽ രാപകൽ പ്രചാരണം നടത്തിയ പ്രവാസികളെയും ബുറൈദയിലെ യു ഡി എഫ് നേതാക്കൾ അഭിനന്ദിച്ചു. യു ഡി എഫിന് അനുകൂലമായി ഫലം വന്നതോടെ ഒ ഐ സി സി, കെ എം സി സി പ്രവർത്തകർ ഒത്തു കൂടി ആഹ്ലാദ പ്രകടനം നടത്തി പായസ വിതരണം നടത്തി. ഒ ഐ സി സി യുടെയും കെ എം സി സി യുടെയും നേതാക്കളായ സക്കീർ പത്തറ, പ്രമോദ് കുര്യൻ കോട്ടയം,അനീഷ് ചുഴലി, പി പി എം അശ്റഫ് കോഴിക്കോട്, ശരീഫ് തലയാട്, മുജീബ് ഒതായി, നവാസ് പള്ളിമുക്ക്, സുധീർ കായംകുളം, അലി പുതിയ ഒറ്റയിൽ വിനീഷ് ചെറിയാൻ, റഹീം കണ്ണൂർ നസീംഎളേറ്റിൽ, അനസ് ഹമീദ്, ബഷീർ വെങ്ങാലിയിൽ, റഫീഖ് ചെങ്ങളായി, ശബീറലി ചാലാട് , ശരീഫ് മാങ്കടവ്, ഫൈസൽ മല്ലാട്ടി , നൗഫൽപാലേരി എന്നിവർ നേതൃത്വം നൽകി.
![]()
