ആലപ്പുഴ: രണ്ടു വട്ടം തോറ്റിട്ടും തൃശ്ശൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ച സുരേഷ് ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭ സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു . താൻ ഇനി ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കും. ആറ്റിങ്ങലിൽ താൻ തന്നെ നിന്നിരുന്നെങ്കിൽ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. പാർട്ടി സംവിധാനത്തിലൂടെയേ മുന്നോട്ട് പോകാനാവൂ. ബിജെപിയെ ഒരു ബദലായി സിപിഎം പ്രവർത്തകർ കാണുന്നു എന്നതിന് തെളിവാണ് തനിക്ക് ആലപ്പുഴയിലെ ചെങ്കോട്ടകളിൽ ലഭിച്ച വോട്ടുകളെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ആലപ്പുഴയിൽ സി പി എം കോട്ടയിൽ വിള്ളലുണ്ടാക്കി ശോഭ സുരേന്ദ്രൻ,കായംകുളത്ത് രണ്ടാമത് എത്തിയത് സി പി എം ൽ ചൂടുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.
![]()
