വയനാട് ചുരം കയറാൻ പ്രിയങ്ക എത്തുമോ എന്ന ചർച്ച കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തിരി കൊളുത്തും.രാഹുലിനെ ചേർത്തു പിടിച്ച വയനാട് അദ്ദേഹം ഉപേക്ഷിക്കുമോ അതോ യു പി യിൽ പാർട്ടിക്ക് തിരിച്ചു വരവിന് കാരണമായ റായ്ബറേലി അദ്ദേഹം നില നിര്തിമോ എന്നൊക്ക ദേശീയ തലത്തിലും സമരം ആകുന്നുണ്ട്.മത്സരിച്ച വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് നേടി.ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ 3.88 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധി നേടിയപ്പോള്‍ വയനാട്ടിൽ രാഹുൽ നേടിയ ലീഡ് 3,64,442 .റായ്ബറേലി കോണ്‍ഗ്രസിന്റെ കോട്ടയാണ്. അത് വിട്ടുപോകാന്‍ ഗാന്ധി കുടുംബ ത്തിന് സാധിക്കില്ല. അമേഠിയെ രാഹുല്‍ ഗാന്ധി കൈവിട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് വലിയ രീതിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. നേതാക്കളുടെ നിര്‍ബന്ധ ത്തിന് വഴങ്ങിയാണ് രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. യു.പിയില്‍ ഇന്ത്യ മുന്നണി വന്‍ തിരിച്ചു വരവ് നടത്തിയ സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലി ഉപേക്ഷിക്കില്ല എന്നുറപ്പാണ്.വയനാട്ടിലെ ജനങ്ങളെ തൃപ്തിപ്പെടുത്താൻ പ്രിയങ്ക വയനാട് മത്സരിക്കാൻ സാധ്യത തെളിഞ്ഞു വരുന്നു.
![]()
