റിയാദ് :ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫും ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയും നേടിയ വിജയത്തിൽ കെ എം സി സി പ്രവർത്തകർ വിജയാഹ്ലാദം സംഘടിപ്പിച്ചു.
റിയാദ് ബത്ത നൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സൗദി നാഷണൽ കമ്മിറ്റി നേതാക്കളായ കെ കെ കോയമുഹാജി , മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി നേതാക്കളായ റഫീഖ് മഞ്ചേരി , സത്താർ താമരത്ത്, അഷറഫ് കൽപകഞ്ചേരി, ജില്ലാ കെ എം സി സി നേതാക്കളായ ഷൗകത്ത് കടമ്പോട്ട് , റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഷറഫ് പുളിക്കൽ, ശബീറലി വള്ളിക്കുന്ന് നേതൃത്വം നൽകി. ഓഡിറ്റോറിയത്തിൽ പുലർച്ചെ 4.30 മുതൽ ഒരുക്കിയ ബിഗ് സ്ക്രീൻ റിസൾട്ട് ലൈവ് കാണാൻ നൂറോളം യു ഡി എഫ് പ്രവർത്തകരാണ് എത്തിയത്.
![]()
