മസ്കറ്റ് : ഒമാനിലെ പ്രവാസികൾക്ക് പുതിയ വിസ എടുക്കാനും പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഇനി ഓൺലൈനായി സ്വയം രജിസ്റ്റർ ചെയ്യുന്നതിന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍വീസ് (എംഎഫ്എസ്) സംവിധാനം നിലവിൽ വന്നു.
എംഎഫ്എസില്, പ്രവാസികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ സനദ് ഓഫീസുകള്‍ വഴിയും രജിസ്ട്രേഷന് സൗകര്യം ലഭ്യമാകും. വാഫിഡ് പ്ലാറ്റ്ഫോം വഴി രേഖകള്‍ പരിശോധിക്കാവുന്നതാണ്. നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും മെഡിക്കല്‍ പരിശോധനകളുടെ സമഗ്രത ഉറപ്പാക്കാനും സാധിക്കും. റോയല്‍ ഒമാന്‍ പോലീസ് വെബ്സൈറ്റ് വഴിയും വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. മെഡിക്കല്‍ പരിശോധനയുടെ സുതാര്യത ഉറപ്പാക്കാനും അതുവഴി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിനും പുതിയ സംവിധാനം സഹായിക്കും എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പുതിയ സംവിധാനത്തില്‍ എക്സ്റേ എടുക്കേണ്ട ആവശ്യമില്ല. പകരം, ഇഖ്റ ടെസ്റ്റ് (രക്തപരിശോധന) പൂര്‍ത്തിയാക്കിയാൽ മതിയാവും.
മെഡിക്കല്‍ ഫിറ്റ്നസ് സര്‍വീസ് സംവിധാനം നിലവിൽ വന്നതോടെ അപേക്ഷകരുടെ വിരലടയാളവും ഫോട്ടോയും ബന്ധപ്പെട്ട വിസ മെഡിക്കല്‍ സ്ഥാപനങ്ങളുടെ സോഫ്റ്റ്വെയര് ഉപയോഗിച്ച് അപ്ലോഡ് ചെയ്യുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. എംഎഫ്എസ് വഴി, ആരോഗ്യ മന്ത്രാലയത്തിൻ്റെ സിസ്റ്റത്തിലേക്ക് നേരിട്ട് അവ അപ്ലോഡ് ചെയ്യാന്‍ കഴിയും. മെയ് 27 ചൊവ്വാഴ്ച മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. പു
പുതിയ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതിനായി സനദ് ഓഫീസിൽ ചെന്ന് തങ്ങളുടെ പി കെ ഐ എനേബിൾഡ് സിം കാർഡുമായി റസിഡന്റ് കാര്‍ഡുകളെ ബന്ധിപ്പിക്കണം. ഇത് ഒരു തവണ മാത്രം ചെയ്താൽ മതിയാകും. ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍, സേവനത്തിനായുള്ള പണമടയ്ക്കല്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി ചെയ്യാന്‍ കഴിയുമെന്നതിനാല്‍, മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രവാസിക്ക് സനദ് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനാകും.
![]()
