മക്ക: ഹജ് സീസണില്‍ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറക്കാൻ ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ഇരു ഹറമുകളിലെയും ഇമാമുമാരോട് നിര്‍ദേശിച്ചു.നമസ്കാരങ്ങളിലെ ഖുര്‍ആന്‍ പാരായണ അളവും കുറച്ച് വിശ്വാസികളുടെ ഭാരം ലഘൂകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.ഇരു ഹറമുകളിലേക്കും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകാരിൽ ബലഹീനരും വൃദ്ധരും അടക്കം ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്.ഇരു ഹറമുകളിലെയും കടുത്ത തിരക്കും കണക്കിലെടുത്താണ് ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയവും നമസകാരങ്ങളിലെ ഖുര്‍ആന്‍ പാരായണ അളവും കുറക്കാന്‍ ഹറം മതകാര്യ വകുപ്പ് മേധാവി നിര്‍ദേശം നല്‍കിയത്
![]()
