തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃപ്പുണിത്തറ മുൻ എം എൽ എ യുമായ എം സ്വരാജിനെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായി നിയമിച്ചു. വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.ഡി വൈ എഫ് ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ, എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.പുത്തലത്ത് ദിനേശനാണ് നിലവില്‍ ദേശാഭിമാനി എഡിറ്റര്‍. വി ബി പരമേശ്വരന് വിരമിക്കുന്ന ഒഴിവിലാണ് സ്വരാജിന്റെ നിയമനം
![]()
