അമേരിക്ക:ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിനായി ടീമുകളെല്ലാം ഇതിനോടകം അവിടെയെത്തിക്കഴിഞ്ഞു. ഇന്ത്യന്‍ ടീം അമേരിക്കയിലാണ് പരിശീലനം നടത്തുന്നത്. ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇന്ത്യ ലോകകപ്പിനൊരുങ്ങുന്നത്. സ്പിന്‍ അനുകൂല പിച്ചായതിനാല്‍ നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുലിന് ഇടം ലഭിക്കാതെ പോയപ്പോള്‍ റിങ്കു സിങ്ങും ശുബ്മാന് ഗില്ലും റിസര്‍വ് താരങ്ങളായാണ് ഉള്‍പ്പെട്ടത്. റിങ്കു സിങ് ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറാണെന്നിരിക്കെ താരത്തെ ഇന്ത്യ റിസര്‍വ് താരമാക്കിയതില്‍ വലിയ അതൃപ്തി പലര്‍ക്കുമുണ്ട്. റിങ്കു ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ റിങ്കുവിനെപ്പോലും ഇന്ത്യ റിസര്‍വ് താരമായി ഒതുക്കിയിരിക്കുകയാണ്.
ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം കപ്പടിക്കാന്‍ ശേഷിയുള്ളവരുടേതാണെന്നും റിങ്കു സിങ്ങിനെപ്പോലും റിസര്‍വ് താരമായി പരിഗണിച്ചത് ഇന്ത്യന്‍ ടീമിന്റെ കരുത്ത് എന്താണെന്ന് തെളിയിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ ദിലീപ് വെങ്സര്‍ക്കാര്‍. ‘ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. രാഹുലും ഗില്ലും റിങ്കുവും പോലും പുറത്തിരിക്കണമെങ്കില് ടീം എത്രത്തോളം ശക്തമാണെന്ന് നോക്കുക.വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും സഞ്ജു സാംസണും എത്തിയപ്പോള്‍ ഓപ്പണിങ്ങില്‍ യശ്വസി ജയ്സ്വാളെയാണ് ടീം കൂടുതല്‍ വിശ്വസിക്കുന്നത്. ഇതോടെ ശുബ്മാന് ഗില്‍ റിസര്‍വ് താരമായി.ഇന്ത്യന്‍ ടീം ശക്തമാണെങ്കിലും സ്ഥിരതയാണ് പ്രശ്നം. പ്രധാന മത്സരങ്ങളില്‍ മികവ് കാട്ടാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നില്ലെന്നത് ടീമിനെ സംബന്ധിച്ച് വലിയ ദൗര്‍ബല്യമാണ്. 2013ന് ശേഷം ഒരു തവണ പോലും ഐസിസി ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇത്തവണ സീനിയര്‍ താരങ്ങള്‍ പ്രധാന മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയരാതെ ഇന്ത്യക്ക് കപ്പിലേക്കെത്താനാവില്ല.ഇന്ത്യയുടെ ടീം കരുത്ത് മികച്ചതാണെങ്കിലും അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും ഇന്ത്യക്ക് വലിയ തിരിച്ചടി നല്കുന്ന കാര്യമാണ്. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് നേടിക്കൊടുത്ത് ദ്രാവിഡിനെ യാത്രയാക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
![]()
