ദമാം : കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രവാസി വിരുദ്ധ നയങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.പ്രവാസികാര്യവകുപ്പ് ബിജെപി അധികാരത്തിലെത്തിയതോടെ ഇല്ലാതാക്കി. രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പ്രവാസി കാര്യവകുപ്പ് പുന:സ്ഥാപിക്കും.മോദി വിരുദ്ധ തരംഗമാണ് ഇന്ന് ഇന്ത്യയിൽ ഉള്ളതെന്നും രാജ്യത്ത് ഇന്ന് ഏറ്റവും വലിയ ആവശ്യം മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കുകയും വർഗീയതയെ ചെറുക്കുയുമാണെന്ന് ചെന്നിത്തല പറഞ്ഞു.ഒ ഐ സി സി ദമാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡറുമായി മുഖാമുഖം എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് മഹാമാരിയുടെ കാലത്ത് ഓ ഐ സി സി നടത്തിയ സേവനങ്ങളെ അഭിനന്ദിക്കുന്നു.ശക്തമായ സംഘടനാ അടിത്തറ കെട്ടിപ്പെടുത്ത നേതൃത്വത്തിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. ഐക്യത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ട് പോകുന്ന ദമ്മാം ഒ ഐ സി സി ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
റീജ്യണൽ പ്രസിഡൻറ് ഇ കെ സലീമിൻറെ അദ്ധ്യക്ഷതയിൽ സമ്മേളനം സൗദി നാഷണൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. മുൻ കെ പി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറും ഒ ഐ സി സി ഗ്ലോബൽ വൈസ് ചെയർമാനുമായ അഹ്മദ് പുളിക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ,സിറാജ് പുറക്കാട്, ജോൺ കോശി, നാഷണൽ പ്രതിനിധികൾ ആയ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, വനിതാ വേദി പ്രസിഡൻറ്റ് ലിബി ജയിംസ്, ആലപ്പുഴ ജില്ലാ പ്രസിഡൻറ് ജോണി പുതിയറ എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് നടന്ന മുഖാമുഖം പരിപാടിയിൽ ഗ്ലോബൽ, നാഷണൽ,റീജ്യണൽ,ജില്ലാ, എരിയ നേതാക്കളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകിയും, നിർദേശങ്ങൾ സ്വീകരിച്ചും, മുന്നോട് പോയ സദസ്സ് തികച്ചും വ്യത്യസ്ത അനുഭവമായി.
ജോണി പുതിയറ, ഹമീദ് മരക്കാശ്ശേരി, ഷാരി ജോൺ, രാജീവ്, അബ്ദുൽ ഖരീം, ഷിജില ഹമീദ്, അൻവർ സാദിഖ്, തോമസ് തൈപറമ്പിൽ, ദിൽഷാദ്, ജോൺ കോശി, ജോജി ജോസഫ്, അൻവർ വണ്ടൂർ, ചന്ദ്രമോഹൻ, ഗഫൂർ വടകര, ഷരീഫ്, ലിബി ജയിംസ്, എന്നിവർ മുഖാമുഖം പരിപാടിയിൽ പങ്കാളികളായി.
ഷംസ് കൊല്ലം, പി കെ അബ്ദുൽ ഖരീം, വിൽസൻ തടത്തിൽ, ഷിജില ഹമീദ്, ഡോ: സിന്ധു ബിനു, സി.ടി ശശി, സക്കീർ പറമ്പിൽ, ജേക്കബ് പറയ്ക്കൽ, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ് , മനോജ് കെ.പി, യഹിയ കോയ, ബിനു.പി.ബേബി, ഹുസ്ന ആസിഫ്, അബ്ദുൽ റഷീദ് റാവുത്തർ വിവിധ ജില്ലാ എരിയ പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
റീജ്യണൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും, ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
![]()
