സിനിമാ പ്രേമികൾക്ക് അത്യുഗ്രൻ ഓഫറുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (എംഎഐ).
സിനിമാ ലൗവേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി സിനിമാ പ്രേമികൾക്കായി മെയ് 31-ന് വെറും 99 രൂപയ്ക്ക് മൾട്ടിപ്ലെക്സിൽ സിനിമ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.മൾട്ടിപ്ലെക്സസ് അസോസിയേഷന് കീഴിലുള്ള പിവിആർ, ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.
ബുക്ക് മൈ ഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിലൂടെ സിനിമ ബുക്ക് ചെയ്യാൻ സാധിക്കും. കഴിഞ്ഞ രണ്ട് മാസമായി മലയാളത്തിൽ ഒഴികെ മറ്റ് ഭാഷകളിൽ വലിയ റിലീസുകൾ ഇല്ലാത്തത് മൾട്ടിപ്ലക്സുകളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അവസരത്തിൽ പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് എത്തിക്കുന്നതിനായാണ് സിനിമ ലൗവേർസ് ഡേ സംഘടിപ്പിക്കുന്നത്.
![]()
