മക്ക : മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് അസീസിയയിലെ പാനൂർ ഹോട്ടലിലെ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. അല്ലാഹുവിന്റെ അതിഥികളായി പുണ്യ ഭൂമിയിലെത്തുന്ന ഹാജിമാരെ സഹായിക്കാൻ ഹജ്ജ് സെൽ രൂപവത്കരണം , രക്തദാന ക്യാമ്പ്, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, മറ്റു ഭാവി പരിപാടികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. അംഗങ്ങളുടെ കുട്ടികൾക്കായി നടത്തിയ ഖുർആൻ പാരായണ മത്സരത്തിന്റെ സമ്മാനദാനം ചടങ്ങിൽ നിർവഹിച്ചു. പ്രസിഡന്റ് ജൈസ് ഓച്ചിറ അധ്യക്ഷത വഹിച്ചു. മിഫസ് കുണ്ടായി, ഷെബിൽ പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു. സാദിഖ് മേലാറ്റൂർ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി നിസാം വളാഞ്ചേരി സ്വാഗതവും ജോയന്റ് സെക്രട്ടറി ഷബീർ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു
![]()
