മദീന :പ്രവാസി വെല്‍ഫെയര്‍ വളണ്ടിയര്‍ സേവനം
വിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്ക് വളണ്ടിയര്‍ സേവനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രവിശ്യ പൂര്‍ത്തിയാക്കി. ജിദ്ദയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ വളണ്ടിയര്‍ വിംഗ് ജനറല്‍ ക്യാപ്റ്റനായി ഉസാമ ഫറോക്കിനെ തെരഞ്ഞെടുത്തു. ഹജ്ജിനു മുമ്പും ഹജ്ജ് ദിവസങ്ങളിലും ശേഷവുമായി മീനായിലും മക്ക അസീസിയായിലുമായി നൂറിലേറെ സന്നദ്ധ പ്രവര്‍ത്തകരെ സേവനത്തിന് നിയോഗിക്കാനാണ് തീരുമാനം.
പ്രവിശ്യാ പ്രസിഡന്റ് ഉമര്‍ ഫാറൂഖ് പാലോട് അധ്യക്ഷത വഹിച്ചു. പ്രവിശ്യാ കമ്മിറ്റി അംഗങ്ങളായ അശ്റഫ് പാപ്പിനിശ്ശേരി, മുനീര്‍ വിളയാങ്കോട്, സി.എച്ച്. ബശീര്‍, ഉസാമ ഫറോക്ക് തുടങ്ങയവര്‍ നേതൃയോഗത്തില്‍ സംബന്ധിച്ചു
![]()
