ചെന്നൈ:
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു 17ാം സീസണിന് ഇന്ന് കലാശക്കൊട്ടാണ്. ആവേശകരമായ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ചെന്നൈയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇരു ടീമും ശക്തരായതിനാല്‍ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവുകയും ഒന്നാം ക്വാളിഫയറില്‍ ജയിക്കുകയും ചെയ്ത കെകെആര്‍ ഫൈനലില്‍ ഹൈദരാബാദിനെ തകര്‍ക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ അവസാന മത്സരത്തില്‍ ചെന്നൈയില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഹൈദരാബാദ് ഫൈനലിനെത്തുന്നത്.
മഴ വില്ലനാവാന്‍ സാധ്യതയുണ്ട്. ഇന്നലെ ചെന്നൈയില്‍ നല്ല മഴയുണ്ടായിരുന്നു. ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മഴ പെയ്ത് ഇന്ന് മത്സരം നടക്കാതെ പോയാല്‍ പോരാട്ടം റിസര്‍വ് ഡേയായ തിങ്കളാഴ്ച്ചത്തേക്ക് മാറ്റും. ഈ ദിവസവും കളി നടക്കാതെ പോയാല്‍ ടേബിള്‍ ടോപ്പര്‍മാരായ കെകെആറാവും വിജയികളാവുക.
കണക്കുകള്‍ നോക്കിയാല്‍ ഐപിഎല്ലില്‍ ഇതുവരെ 26 തവണയാണ് കെകെആറും ഹൈദരാബാദും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 17ലും വിജയം കൊല്‍ക്കത്ത ടീമിനോടൊപ്പമായിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ ഹൈദരാബാദിനു വിജയം കൊയ്യാനായിട്ടുള്ളൂ. ഓറഞ്ച് ആര്‍മിക്കു മേല്‍ കെകെആറിന്റെ ആധിപത്യം തന്നെയാണ് ഈ കണക്കുകള്‍ ശരിവയ്ക്കുന്നത്.
ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും ബെസ്റ്റ് ടീം ശ്രേയസ് അയ്യരുടെ കെകെആര്‍ ആണെന്നതില്‍ സംശയമില്ല.
ഫൈനലിലെ സാധ്യതാ പ്ലെയിങ് 11
സണ്‍റൈസേഴ്സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഹെന്‍ട്രിച്ച് ക്ലാസെന് (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, ജയദേവ് ഉനാട്കട്ട്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്.
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
![]()
