റിയാദ് :
റിയാദിലെ മുൻ പ്രവാസി സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ആദ്യ സിനിമ “തെളിവ് സഹിതം ” ഉടൻ ബിഗ് സ്ക്രീനിൽ എത്തും.
പ്രമുഖ സിനിമാതാരങ്ങൾ അഭിനയിച്ച സിനിമയുടെ എഡിറ്റിംഗ്, ഡബ്ബിങ് എല്ലാം പൂർത്തീകരിച്ചു.
ഇരുപതു വർഷത്തോളം പ്രവാസി ആയിരുന്ന സക്കീറിന്റെ സ്വപ്ന സാഫല്യമാണ് ഈ ചിത്രം.റിയാദിലെ പൊതുവേദികളിൽ ഗായകനായും അഭിനേതാവായും കലാരംഗത് സജീവമായിരുന്ന സക്കീർ നിരവധി ഷോർട് ഫിലിമുകളും ചെയ്തിട്ടുണ്ട് .
കലാസംസ്കാരിക സാമൂഹിക രംഗത് തന്റേതായ ഒരിടം സൃഷ്ടിച്ചിട്ടാണ് സക്കീർ മണ്ണാർമല പ്രവാസമവസാനിപ്പിച്ച് സിനിമ സ്വപ്നവുമായി നാട്ടിലേക്ക് തിരിച്ചത്.
ഈ സ്വപ്ന സാക്ഷാത്ക്കാരത്തിനു കൂട്ടായി പ്രവാസി സുഹൃത്തുക്കളും കൂടി ആയപ്പോൾ സിനിമ എന്ന തന്റെ സ്വപ്നം യാഥാർഥ്യമായി.
നിരവധി ഹിറ്റ് സിനിമകൾ നിർമിച്ചിട്ടുള്ള ജോളിവുഡ് ന്റെ ബാനറിൽ ആണ് തെളിവ് സഹിതം എന്ന ത്രില്ലർ മൂവി തിയറ്ററുകളിൽ എത്തുന്നത്. ദമാമിൽ നിന്നുള്ള പ്രവാസി വ്യവസായി ജോളി ലോനപ്പന്റെ നിർമ്മാണ കമ്പനിയാണ് ജോളിവുഡ്.
ചിത്രത്തിന്റെ സഹ നിർമ്മാതാക്കളും റിയാദിൽ നിന്നുള്ള പ്രവാസികളായ തന്റെ സുഹൃത്തുക്കൾ ആണെന്നും സക്കീർ പറഞ്ഞു.
ഷാജഹാൻ,
ജുനൈദ്,അനിൽ കുമാർ,
ഫാഹിദ് ഹസ്സൻ എന്നിവരാണ് സഹ നിർമാതാക്കൾ.
ജോളി വുഡ് മൂവീസ് നിർമ്മിക്കുന്ന തെളിവ് സഹിതം എന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളായ
നിഷാന്ത് സാഗർ,
അബു സലീം, മേജർ രവി, രാഗേഷ് ശർമ,
നിർമൽ പാലാഴി,
പ്രദീപ് ബാലൻ,
സിറാജ് പയ്യോളി,
രമേശ് കാപ്പാട്,
ബിച്ചാൽ മുഹമ്മദ്,
ഷൌക്കത്ത് അലി എന്നിവർ അഭിനയിക്കുന്നു.
കഥ, തിരക്കഥ
ഷഫീഖ് കോഴിക്കോടും ക്യാമറ
എൽദോ ഐസക് ഇടുക്കിയുമാണ് കൈകാര്യം ചെയുന്നത്.
എഡിറ്റർ അശ്വിൻ കോഴിക്കോട്,
മ്യൂസിക് സായ് ബാലൻ
എന്നിവരാണ്.
സായ് ബാലൻ,കീർത്തന എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
അസോസിയേറ്റ് ഡയറക്ടർ
അനൂപ് അങ്കമാലി,
പ്രൊഡക്ഷൻ കൺട്രോളർ
ഗിജേഷ്,നിജിൽ കുമാർ,
സ്റ്റുഡിയോ
ചിത്രാഞ്ജലി.
അടുത്ത മാസത്തിൽ തിയേറ്ററുകളിൽ എത്തുന്ന തെളിവ് സഹിതം എന്ന ഈ ത്രില്ലർ മൂവിക്കു പ്രവാസികളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും സക്കിർ മണ്ണാർമല അഭ്യർത്ഥിച്ചു.
![]()
