ദുബായ് : യു എ ഇ യിലെ ഫുജൈറയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഫുജൈറയിൽ നിർമാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശി സനൂജ് ബഷീർ കോയയുടെ ഭാര്യ ഷാനിഫ ബാബു (37)വിനെയാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെൻ്റ് മേരീസ് സ്കൂളിന് സമീപം താമസക്കാരുള്ള കെട്ടിടത്തിലെ 19 -ാം നിലയിൽ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടത്. സനൂജ് ബഷീർ-ഷാനിഫ ബാബു ദമ്പതികൾക്ക് രണ്ടു പെൺമക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
![]()
