തിരുവനന്തപുരം: മുഖൈമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാള്‍. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. ഔദ്യോഗിക രേഖകള്‍ പ്രകാരം മാര്‍ച്ച് 21നാണ് ജനനത്തീയതി എങ്കിലും യഥാര്‍ത്ഥ ജന്മദിനം മേയ് 24നാണെന്നാണ് മുഖ്യമന്ത്രി അന്ന് അറിയിക്കുകയായിരുന്നു. പിറന്നാള്‍ ദിനം ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടുകാര്‍ പായസം നല്കുന്ന പതിവുണ്ട്.
മുണ്ടയില്‍ കോരന് – കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്.
മുഖ്യമന്ത്രിക്ക് ജി സി സി ടൈംസിന്റെ പിറന്നാൾ ആശംസകൾ
![]()
