കോട്ടയം :ഈരാറ്റുപേട്ട ഗൈഡൻസ് പബ്ലിക് സ്കൂൾ ക്യാംപസിൽ പ്രവർത്തിക്കുന്ന അൽ ഫിത്വ്റ ഇസ്ലാമിക് പ്രീ സ്കൂളിൽ നിന്നും ഖത്തമുൽ ഖുർആൻ പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദന സമ്മേളനവും ദാറുൽ ഖുർആൻ ഓഡോറിയത്തിൽ നടന്നു.മാനേജർ പി.എ ഹാഷിമിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് പ്രിൻസിപ്പൾ ആസ്മി സെയ്ത് മുഹമ്മദ് സ്വാഗതം ആശംസിച്ചു.കെ.എ അൻസാരി, അക്ബർ സ്വലാഹി,അലി ഫാത്തിമ, ഫാത്തിമ റഫീഖ്,അലീഷ, ഷെമി സഹിൽ, എന്നിവർ സംസാരിച്ചു.
![]()
