ജിദ്ദ: മെയ് 24(ഹിജ്റ മാസം ദുല്‍ ഖഅദ് 16) മുതല്‍ ജൂണ്‍ 26(ദുല്‍ ഹജ്ജ് 20) വരെയുള്ള കാലയളവില്‍ ഉംറ തീര്ഥാടനത്തനുള്ള അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്കു മാത്രമായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.സൗദി അധികൃതര്‍ നല്കുന്ന ആധികാരിക ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ലന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ദുല്‍ ഖഅദ 2 ജൂണ്‍ രണ്ട് മുതല്‍ ദുല്‍ ഹിജ്ജ 14 അഥവാ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്ന നിയമലംഘകര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ നഗരമായ മക്ക, സെന്‍ട്രല്‍ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങള്‍, റുസൈഫയിലെ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പ്രവേശിച്ച് പിടിക്കപ്പെടുന്നവര്‍ക്കാണ് പിഴ ചുമത്തുക.
![]()
