റിയാദ് : പൊന്നാനി റിയാദ് അസോസിയേഷൻ ഫോർ വെൽഫെയർ 27-ആം വാർഷിക ജനറൽബോഡിയും ഫാമിലി മീറ്റും വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പൊന്നാനിയിലെയും പരിസരപ്രദേശത്തെയും നിർദ്ധരരായ നൂറുകണക്കിന് കൂടുംബങ്ങൾക്ക് മാസാന്ത പെൻഷൻ, വീട് നിർമ്മാണസഹായം, കുട്ടികൾക്ക് പഠന സഹായം, നിർദ്ധരരായ രോഗികൾക്ക് ചികിത്സാസഹായമടക്കം നൽകി വരുന്ന പൊന്നാനി റിയാദ് വെൽഫെയർ അസോസിയേഷന്റെ 27-ആം വാർഷിക ജനറൽബോഡി അൽമനാക്ക വിശ്രമ കേന്ദ്രത്തിൽ വെച്ചു നടന്നു.
മാസ്റ്റർ റാസി അഹ്മദിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച വാർഷിക ആഘോഷപരിപാടികൾ പ്രസിഡണ്ട് പി.വി അബ്ദുൽ ഖയ്യൂം അദ്ധ്യക്ഷതവഹിച്ചു.
വാർഷിക-സാമ്പത്തിക റിപ്പോർട്ട് സെക്രട്ടറി ഷഹീർ പൊന്നാനി അവതരിപ്പിച്ചു. ട്രഷറർ കെ വി അബൂബക്കർ, മുൻ പ്രസിഡന്റുമാരായ ഹസൻ പൂക്കോയ തങ്ങൾ കെ.ട്ടി അബൂബക്കർ, പൊന്നാനിയിലെ വിവിധ സംഘടനാ പ്രതിനിധികളായ ഹനീഫ പൊന്നാനി, റസൂൽ സലാം, ശംസു പൊന്നാനി, ബേബി, ഫൈസൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വൈസ് പ്രസിഡന്റ് ഫൈസൽ തങ്ങൾ നന്ദിയും പറഞ്ഞ മീറ്റിങ്ങിൽ കൂട്ടായ്മയിൽ 27 വര്ഷം സേവനമനുഷ്ടിച്ച മുതിർന്ന അംഗങ്ങൾക്ക് ആദരസൂചകമായി മൊമെന്റോ നൽകി ആദരിച്ചു. അനേകം രോഗികൾക്ക് സഹായമായി പൊന്നാനി ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് മെഷീൻ സംഭാവന ചെയ്യുവാനും അത് ജൂൺ രണ്ടാം വാരത്തിൽ പൊന്നാനി നിയമസഭാ അംഗം നന്ദകുമാറിന്റെ സാന്നിദ്ധ്യത്തിൽ കൈമാറുവാനും തീരുമാനിച്ചു.
കുടുംബ സംഗമത്തോട് അനുബന്ധിച്ചു വടം വലിമത്സരം, പാചകമത്സരം, ക്വിസ് കോമ്പിറ്റീഷൻ, നാടകം, കുട്ടികളുടെ മത്സരങ്ങൾ തുടങ്ങി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
പരിപാടിക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ഇഷാർ ഇബ്രാഹിം, അമീൻ ബിസ്മി, ഹിഷാം അബൂബക്കർ, ബഷീർ, മുജീബ്, സുഹൈൽ മഖ്ദൂമി, സഫീർ, ഷാജി, ബജീഷ്, റഹീം, മുസ്തഫ, നൂറുദ്ധീൻ, ഷിബിൻ, സാഹിർ, റംസി എന്നിവർ നേതൃത്വം നൽകി.
![]()
