തന്റെ പാര്‍ട്ടിയോടും ഇന്ത്യ മുന്നണിയോടുമുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നതില്‍ നിന്ന് തടയാന്‍ സഖ്യത്തിന് അനുകൂലമായ വലിയ അടിയൊഴുക്ക് ഉണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. അവര്‍ക്കുവേണ്ടിയും സമൂഹത്തില്‍ വിദ്വേഷവും ഭിന്നിപ്പും പടര്‍ത്തുന്ന ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെയും ഇപ്പോള്‍ പോരാടുന്നത് ജനങ്ങളാണെന്നും പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
![]()
