ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഒസീമിയ ജിദ്ധ ഹൃസ്വ സന്ദർശനാർ ത്ഥം ജിദ്ധയിലെത്തിയ കൊമേഴ്സ് വിഭാഗം പ്രൊഫസറും മുൻ പ്രിൻസിപ്പലുമായ ഡോ: സി.പി അയ്യൂബ് കേയിക്ക് ഊഷ്മള സ്വീകരണം നൽകി.
ജിദ്ദ ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്റ് ലത്തിഫ് പൊന്നാട് അദ്ധ്യക്ഷത
നടന്ന സ്വീകരണ പരിപാടി ജിദ്ദ കെ.എം.സി.സി സെൺട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.എന്.എ ലത്തീഫ്,സി.ടി ശിഹാബ്, ലത്തീഫ് കെ.എം., മുഷ്താഖ് മധുവായി , നാസിയ മെഹർ , അബ്ദുള്ള കൊട്ടപ്പുറം, തൗസീഫ് കിളിനാടൻ, അനീഷ് കെ.എം , നംഷീർ എന്നിവർ സംസാരിച്ചു.
“കുട്ടിക്കുപ്പായം “ഫെയിം മാസ്റ്റർ ഹിഷാം ,മുബാറക്ക് വാഴക്കാട് എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിശിഷ്ടാതിഥി ഡോ: സി.പി അയ്യൂബ് കേയിക്കുള്ള ഉപഹാരം പ്രസിഡന്റ് ലത്തിഫ് പൊന്നാടും സെക്രട്ടറി സി.വി മെഹബൂബും ചേർന്ന് നൽകി.
സഹീർഖാൻ വരപ്പാറ, നൗഷാദ് ബാവ, യാസർ വള്ളുവമ്പ്രം , അഫ്സൽ മായക്കര,നിസാർ നടുകര, ഷമീർ എളമരം, , ജംഷിദ് കടവണ്ടി,അബ്ദുൽ മലിക്ക്, റയീസ് സി, അനസ് തെറ്റൻ, ഫൈസൽ പാലത്തിങ്ങൽ, യാസർ എന്നിവർ സംബന്ധിച്ചു . ജനറൽ സെക്രട്ടറി സി.വി മെഹബൂബ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഇതാദ് കെ നന്ദിയും പറഞ്ഞു.
![]()
