റിയാദ് :പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് കമ്മിറ്റി വ്യത്യസ്ത പരിപാടികളോടെ റിയാദ് എക്സിറ്റ് 18 ലുള്ള അഗാദിർ ഓഡിറ്റോറിയത്തിൽ റിയാദിൽ കുടുംബവുമൊത്തു താമസിക്കുന്ന പൊന്നാനി താലൂക് നിവാസികൾക്കായി പിരിശം പൊന്നാനി സംഘടിപ്പിച്ചു.
കുടുംബങ്ങൾ തമ്മിൽ പരിചയപെടുന്നതിനു വേണ്ടി നടത്തിയ പൊന്നാ ബിസായം വളരെ ശ്രദ്ധേയമായിരുന്നു. കുട്ടികൾക്കും ഫാമിലികൾക്കും വേണ്ടി നടത്തിയ ഗെയിംസ്, സുൽത്താൻ നേതൃതം നൽകിയ ഗസൽ , റിയാദിലെ അനുഗ്രഹീത കലാകാരന്മാരുടെ മെഹ്ഫിൽ ടീമിന്റെ മുട്ടിപ്പാട്ട് എന്നിവ സംഗമത്തിനു മാറ്റേകി. സാംസ്കാരിക സംഗമം പി സി ഡബ്ല്യു ഉപദേശക കമ്മിറ്റി ചെയർമാൻ സലിം കളക്കര ഉദ്ഘാടനം ചെയ്തു.റിയാദ് പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അസ്ലം കളക്കര ആമുഖ പ്രസംഗം നടത്തി.
വളർന്നു വരുന്ന ലോകത്ത് സ്ത്രീ നേതൃത്വം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ അഥിതി സ്കൂൾ ഹെഡ്മിസ്ട്രെസ്സും റിയാദിലെ സാമൂഹിക പ്രവർത്തകയുമായ മൈമൂന അബ്ബാസ് സംസാരിച്ചു.
റിയാദിലെ പൊതുപ്രവർത്തകരും പി സി ഡബ്ലിയു എഫ് രക്ഷാധികാരികളുമായ കെ റ്റി അബൂബക്കർ, ഷംസു പൊന്നാനി ,ജനസേവന വിഭാഗം ചെയർമാൻ എം എ ഖാദർ, ട്രഷറർ ഷമീർ മേഘ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സുഹൈൽ മഖ്ദൂം, ഫാജിസ് പി വി, അഷ്കർ വി, മുഹമ്മദ് സംറൂദ് അയിങ്കലം, അൻവർ ഷാ, മുഫാഷർ കുഴിമന, മുജീബ് ചങ്ങരംകുളം, മുക്താർ, ഉസ്മാൻ എടപ്പാൾ, സിയാഫ് വെളിയംകോട്, ഹകീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
ജനസേവനം
കൺവീനർ അബ്ദുൽ റസാഖ് പുറങ് അവതരിപ്പിച്ച പാനലിലൂടെ സംഘടനയുടെ വനിത വിഭാഗത്തെ തെരെഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും, വനിതാ കമ്മിറ്റി അംഗം സാബിറ ലബീബ് നന്ദിയും പറഞ്ഞു.
![]()
