ദമ്മാം : പ്രവാസി വെൽഫെയർ രൂപീകരണത്തിന്റ പത്താം വാർഷിക ആഘോഷത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ പ്രഖ്യാപനവും നടന്നു.പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു. വാർഷികവുമായി ബന്ധപ്പെട്ട് “സേവനത്തിന്റെ പത്ത് വർഷങ്ങൾ” എന്ന ടാഗ് ലൈനിൽ പുറത്തിറക്കിയ ലോഗോ പ്രമുഖ മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപ്പുഴയും പ്രൊവിൻസ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് പ്രകാശനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ- സേവന, കലാ, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തങ്ങൾക്കൊപ്പം വനിതാ ശക്തീകരണ പ്രവർത്തനങ്ങൾക്കും മാതൃകയാകാൻ പ്രവാസി വെൽഫെയറിന് കഴിഞ്ഞു എന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. യുവ എഴുത്തുകാരനും സൗദി മലയാളി സമാജം എക്സിക്യൂട്ടീവ് അംഗവുമായ മുഷാൽ തഞ്ചേരി ആശംസകൾ നേർന്നു.പ്രവാസ ലോകത്തെ സജീവ സാന്നിധ്യം അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ പ്രവാസി വെൽഫയറിന് കഴിഞ്ഞതായി അദ്ധേഹം പറഞ്ഞു.
ഒക്ടോബർ അവസാനം വരെ നീണ്ടു നിൽക്കുന്ന വാർഷിക കാലയളവിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പ്രവാസി ഭാരവാഹികളായ റഊഫ് ചാവക്കാട്, സാബിക് കോഴിക്കോട്, അബ്ദുറഹീം, ശിഹാബ് മാങ്ങാടൻ അൻവർ ഫസൽ എന്നിവർ അറിയിച്ചു.ഫൈസൽ കുറ്റ്യാടി, അഡ്വ: നവീൻ, ജുബൈരിയ ഹംസ, ഫാത്തിമ ഹാഷിം തുടങ്ങിയവർ സംബന്ധിച്ചു.സുനില സലീം സ്വാഗതവും, സിറാജ് തലശേരി സമാപന പ്രസംഗവും നന്ദിയും പറഞ്ഞു.
![]()
