അബുദാബി :വരുന്ന ഒരു മാസത്തേക്ക് അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. അൽഐനിലെ മൈത ബിൻത് മുഹമ്മദ് സ്ട്രീറ്റിലെ ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകളിലായിരിക്കും അടച്ചിടുക.
മെയ് 12 ഞായറാഴ്ച പുലർച്ചെ 12 മുതൽ ജൂൺ 16 ഞായർ വരെയാകും റോഡുകൾ ഭാഗികമായി അടച്ചിടുന്നതെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. യുഎഇ തലസ്ഥാനത്തെ മറ്റൊരു പ്രധാന റോഡും ഭാഗികമായി അടച്ചിടും. അൽഐനിലെ ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റ് മെയ് 12 ഞായറാഴ്ച മുതൽ ജൂൺ 12 ബുധനാഴ്ച വരെ ഭാഗികമായി അടച്ചിടും.
ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകളിലായിരിക്കും അടച്ചിടുകയെന്ന് അതോറിറ്റി അറിയിച്ചു.
![]()
