ജിദ്ദ : കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ആയ മിത്രാസിൻ്റെ നേതൃത്വത്തിൽ ഈ വർഷത്തെ നഴ്സസ് ദിനാഘോഷം മെയ് 10 തിയ്യതി സംഘടിപ്പിച്ചു.
നഴ്സിങ് പ്രതിജ്ഞയോട് കൂടി ആരംഭിച്ച ആഘോഷപരിപാടിയിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നഴ്സിങ് ഡയറക്ടർ ഡോ. ഗാഥാ അബ്ദുല്ല ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ ഇരുപത്തി അഞ്ചു വർഷം പൂർത്ഗിയാക്കിയ നഴ്സിനെ ആദരിച്ചു. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.
മിസ്സിസ് സദത്തു, മിസ്സിസ് സബീന റഷീദ്, താരീഖ് എന്നിവർ ആശംസകൾ നേർന്നു.
അഫ്സൽ റഹ്മാൻ സ്വാഗതവും ലീന അനിൽ നന്ദിയും പറഞ്ഞു.
![]()
