ജിദ്ദ: രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന മാധ്യമപ്രവർത്തകനും മലയാളം ന്യൂസ് ലേഖകനും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡന്റുമായിരുന്ന പി.എം മായിൻകുട്ടിക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. പ്രസിഡന്റ് സാദിഖലി തുവ്വൂർ ഓർമ്മ ഫലകവും വൈസ് പ്രസിഡന്റ് ജാഫറലി പാലക്കോട് സ്നേഹോപഹാരവും കൈമാറി.
ഹസൻ ചെറൂപ്പ, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, ഗഫൂർ കൊണ്ടോട്ടി, ബിജു രാമന്തളി, ഇബ്രാഹിം ഷംനാട്, നാസർ കരുളായി, ഗഫൂർ മമ്പുറം എന്നിവർ സംസാരിച്ചു.
ജിദ്ദ മന്തി വേൾഡ് റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി സ്വാഗതവും ട്രഷറർ സാബിത് സലിം നന്ദിയും പറഞ്ഞു.
![]()
