റിപ്പോർട്ട് : നിസാർ പൊന്നാരത്ത്
കായംകുളം : കായംകുളം ഗവണ്മെന്റ് യു പി സ്കൂളും, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി കായംകുളത്തെ വിവിധ പ്രദേശങ്ങളിലെ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് തണൽ എന്ന പേരിൽ മെയ് നാലിന് ആരംഭിച്ച സഹവാസ ക്യാമ്പ് സമാപിച്ചു. നാടക സംവിധായകൻ മനോജ് നാരായണൻ, കെ പി എ സി കലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
ക്യാമ്പിൽ തലവടി എ. ഇ. ഒ. സന്തോഷ് വിചാര, 24 ന്യൂസ് അവതാരക സ്മിത ഹരിദാസ്, മുൻ അദ്ധ്യാപകനായ സുരേഷ് എന്നിവർ കുട്ടികളോട് സല്ലപിച്ചു. ഫയർ & റെസ്ക്യൂ ടീം സന്തോഷ് കുമാറിന്റെ നേതൃത്വ്ത്തിൽ ക്ലാസ് എടുത്തു.
രക്ഷകർത്താക്കൾക്കായി റിട്ട. ഹയർസെക്കന്ററി പ്രിൻസിപ്പളായ ജയലാൽ നൽകിയ ക്ലാസ് ഏറെ ഗുണം ചെയ്തു.
ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടായ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ അതീവ സുരക്ഷ സംവിധാനങ്ങളോട് കൂടി സംഘടിപ്പിച്ച ക്യാമ്പ് കായംകുളം എം എൽ എ അഡ്വ. യു പ്രതിഭ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ ബി വസന്തകുമാരി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സിന്ദൂരം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാമിലഅനിമോൻ, കായംകുളം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സിന്ധു, സംഗീത സംവിധായകൻ കെ പി എ സി കലേഷൻ, ഷെരീഫ് കല്ലുംമൂട്ടീൽ, കൃഷ്ണകുമാർ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് ചെയർമാൻ ഷീജ പ്രസന്നൻ, കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് ഗോപീ കൃഷ്ണൻ, നന്മ കൂട്ടായ്മ പ്രതിനിധി ഷാനവാസ്,കെ പി എ സി ഹിരണ്യൻ മാഷ് തുടങ്ങി നിരവധി പേർ ക്യാമ്പ് സന്ദർശിച്ചിരുന്നു.
കുട്ടികൾക്ക് കളിയിലൂടെ കൂടുതൽ അറിവുകളും നാടക പരിശീലനവും കിട്ടിയതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപെട്ടു.
ക്യാമ്പ് തുടങ്ങുന്ന ദിവസം തന്നെ നിർത്തി വെപ്പിക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തിയതായും അതിനെ മറികടന്നുക്യാമ്പ് വിജയമായിരുന്നു എന്നും സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ, സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി ചെയർമാൻ ബാജി, ധന്യ എന്നിവർ പറഞ്ഞു.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഷാമില അനിമോൻ,സീനത്ത് ടീച്ചർ, നിസാർ പൊന്നാരത്ത്, അനിൽ ബോസ്, നാദിർഷ, ജാഫർ ഷെരീഫ്, ഷാനവാസ്, കാസിം പള്ളത്ത്, ഹരികുമാർ കൊട്ടാരം, ജയപ്രകാശ് ഗവണ്മെന്റ് യു പി സ്കൂൾ അദ്ധ്യാപകർ, സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി അംഗങ്ങങ്ങൾ എന്നിവർ ചേർന്ന് നൽകി.
ഭരണിക്കാവ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള, പുരോഗമന കലാ സാഹിത്യ സംഘം മാവേലിക്കര മേഘല ഭാരവാഹി ജയദേവ്, ഭരണിക്കാവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വാസുദേവൻ, ലൈബ്രറി കൗൺസിൽ അംഗവും പ്രസാധകനുമായ രവി. സിതാര, കെ. പി. എ. സി. സെക്രട്ടറിയായ അഡ്വ. ഷാജഹാൻ, നാട്ടരങ്ങ് സംഘാടകനും കണ്ടല്ലൂർ പഞ്ചായത്ത് മെമ്പറുമായ രാജീവ് തുടങ്ങിയവർ ക്യാമ്പിൽ സജീവ സാന്നിദ്ധ്യമായിരുന്നു.
![]()
