റിയാദ്: അൽ കർജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് തീ പൊള്ളലേറ്റ് നാഷണൽ ഗാഡ് ഹോസ്പിറ്റലിൽ തീവ്ര പരിചരണത്തിൽ ആയിരുന്ന മലപ്പുറം വള്ളിക്കുന്ന് തേഞ്ഞിപ്പലം നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ഷെഫീഖ് മരിച്ചു.ഇരുപത്തിയാറ് വയസ്സുള്ള അവിവാഹിതനാണ്.
പിതാവ് : അബ്ദുൽ ലത്തീഫ് ,മാതാവ്: സുലൈഖ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും.
![]()
