മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ഹരികുമാർ അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
1981-ൽ പുറത്തിറങ്ങിയ ആമ്പൽപൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് “സുകൃതം’ ശ്രദ്ധേയമായ ചിത്രമാണ്. സുകൃതത്തിലൂടെ ദേശീയ ചലച്ചിത്രപുരസ്ക്കാരം ലഭിച്ചു..
സ്നേഹപൂർവ്വം മീര, ഒരു സ്വകാര്യം, അയനം, പുലി വരുന്നേ പുലി, ജാലകം, എഴുന്നെള്ളത്ത്, ഊഴം, ഉദ്യാനപാലകൻ, സ്വയംവരപന്തൽ, പുലർവെട്ടം, പറഞ്ഞു തീരാത്ത വിശേഷങ്ങൾ, സദ്ഗമയ തുടങ്ങിയവ സംവിധാനം ചെയ്ത സിനിമകളാണ്.
നിരവധി ഫിലിം ഫെസ്റ്റിവലിലും, നാഷണൽ അവാർഡ് നിർണ്ണയത്തിലും ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവസാനം സംവിധാനം ചെയ്ത ചിത്രം ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ.
![]()
