റിയാദ് : റിയാദിൽ വിസ്മയം തീർക്കാൻ ലോകത്തിലെ ഏറ്റവും വലിയ വാട്ടർ എൻ്റർടൈൻമെൻ്റ് പാർക്ക് ഒരുങ്ങുന്നു.
ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരമായ റിയാദിലെ ഖിദ്ദിയ്യ പാർക്കിലാണ് സിക്സ്ഫ്ലാഗ്സിന് കീഴിൽ അക്വാറേബ്യ എന്ന പേരിൽ വിസ്മയം ജല വിനോദ പദ്ധതി ഒരുങ്ങുന്നത് .അക്വാറേബിയ സൗദിയിലെ ആദ്യത്തെ ജല വിനോദ നഗരമായിരിക്കും. 22 വൻകിട വാട്ടർഗെയിമുകൾ, വാട്ടർകോസ്റ്റർ, ഏറ്റവും നീളമേറിയതും ഉയർന്നതുമായ വാട്ടർ റേസിംഗ് ട്രാക്ക്, ഏറ്റവും ഉയരം കൂടിയ വാട്ടർ സ്ലൈഡ്, വെള്ളത്തിലൂടെ തൊട്ടുപോകുന്ന റോളർ കോസ്റ്റർ എന്നിവ ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയായിരിക്കും
![]()
