ഒമാൻ :ഒമാനിൽ വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമാനിലെ ദോഫാറിലും വടക്കൻ ഗവർണറേറ്റുകളിലും ഇന്ന് മുതൽ മെയ് നാല് വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന. ദോഫാർ ഗവർണറേറ്റിന്റെ അന്തരീക്ഷത്തെ മേഘപ്രവാഹം ഇന്ന് രാത്രി മുതൽ ശനിയാഴ്ച വരെ ബാധിക്കുമെന്നും കാലാവസ്ഥാ പ്രവചനങ്ങളും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിശകലനവും മുന്നറിയിപ്പ് നൽകുന്നത്. ഇത് വിവിധ തീവ്രതയുള്ള ചിതറിയ മഴക്ക് കാരണമായേക്കും.
അതേസമയം, വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ന്യൂനമർദം ഒമാനെ സാരമായി ബാധിക്കും. വ്യാഴാഴ്ച പകൽ സമയത്ത് ക്യുമുലസ് മേഘങ്ങൾ അൽ ബുറൈമി, ദാഖിലിയ, മുസന്ദം, ദാഹിറ, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്കത്ത് എന്നീ ഗവർണറേറ്റുകളിലൂടെയും സഞ്ചരിക്കും. പിന്നീട് വൈകുന്നേരം നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾ വരെയും എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണിത്. 20-60 മില്ലിമീറ്റർ വരെ തീവ്രതയുള്ള മഴയും പ്രതീക്ഷപ്പെടുന്നുണ്ട്.
![]()
