റിയാദ് :റിയാദ് കലാഭവന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചു നടക്കാനിരിക്കുന്ന പുതിയ നാടകമായ “മനുഷ്യ ഭൂപടത്തിന്റെ” തിരി തെളിയിക്കൽ കർമ്മം ഞായറാഴ്ച്ച (28-04-2024) ബത്തയിലെ ലുഹാമാർട്ടിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.ചെയർമാൻ ഷാരോൺ ഷെരീഫ് ആദ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ഫഹദ് നീലാം ചേരി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം ,വിജയൻ നെയ്യാറ്റിൻകര , ട്രഷർ കൃഷ്ണ കുമാർ , ജിനി സേതു എന്നിവർ ചേർന്ന് ദീപം തെളിച്ചു.
സഹ സംവിധായകൻ ഷാരോൺ ഷെരീഫിന്റെ നേത്രു ത്വത്തിൽ നാടകത്തിന്റെ റിഹേഴ്സൽ ആരംഭിച്ചു.പ്രോഗ്രാം കോഡിനേറ്റർ നാസർ വണ്ടൂർ, ആർട്സ് കൺവീനർ അഷറഫ് വാഴക്കാട്, മീഡിയ കൺവീനർ സജീർ ചിതറ,സ്പോർട്സ് കൺവീനർ ഷാജഹാൻ കാഞ്ഞിരപ്പള്ളി,എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രജീഷ് ,മുഹമ്മദ് നിസാമുദീൻ,അസിസ്, ഷിബു ജോർജ്, സേതു കുഴികാട്ടിൽ,സലിം തലനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു . സെക്രട്ടറി അലക്സ് കൊട്ടാരക്കര ,വൈസ് ചെയർമാൻ നാസർ ലെയ്സ് ,നജീബ് ,ഉണ്ണി കൊല്ലം എന്നിവർ നാട്ടിൽ നിന്ന് ആശംസകൾ നേർന്നു .സുധീർ പാലക്കാട് ,അക്ഷയ് ,മുഹമ്മദ് സിയാദ് ,നബീൽ മുഹമ്മദ് ,നിഷ & ഫാമിലി ,സുജിത് ,മഹേഷ് ജയ് ,നെൽസൺ , എന്നിവരും പങ്കെടുത്തു ആശംസകൾ അറിയിച്ചു.ട്രഷറർ കൃഷ്ണകുമാർ നന്ദി പറഞ്ഞു.അഭിനയിക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
+966 53 157 9498 ,+966 56 240 0062
![]()

