ബുറൈദ : ഒ ഐ സി സി അൽ ഖസ്സിം സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാനും ഒ ഐ സി സി മുഖ്യ രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനും ആയ സക്കീർ പത്തറ ഉൽഘാടനം ചെയ്തു. വാശിയേറിയ ഫൈനൽ മൽസരത്തിൽ റിയൽ എഫ് സി ഹായിലും, ഹോട്ടൽ ന്യൂ സാഗർ റിയൽ സ്റ്റാർ ബുറൈദയും ഏറ്റുമുട്ടി കാണികളെ അമ്പരിപ്പിച്ചു കൊണ്ട് ഇരു ടീമുകളും പൊരുതി സമനിലയിൽ പിരിഞു. തുടർന്ന് പെനാലിറ്റി ഷൂട്ടൗട്ടിൽ വീണ്ടും സമനിലയിൽ ആയതിനാൽ നറുക്കെടുപ്പിലൂടെ ടീം റിയൽ എഫ് സി ഹായിലിനെ വിജയ് ആയി തെരഞെടുക്കുകയായിരുന്നു. വിന്നേഴ്സിനുള്ള ട്രോഫി ഒഐസിസി വൈസ് പ്രസിഡൻ്റ് മുജീബ് ഒതായിയും ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം എന്നിവർ കൂടി നൽകി. റണ്ണേഴ്സ് അപ്പ് നുള്ള ട്രോഫി ടൂർണ്ണമെൻ്റ് കമ്മറ്റി കൺവീനർ സുധീർ കായംകുളം നൽകി. ടോപ്പ് സ്കോറർക്കുള്ളട്രോഫി അനസ് ഹമീദ്’ തിരുപനന്തപൂരം, ബെസ്റ്റ് ഗോൾ ക്കീപ്പർക്കുള്ള ട്രോഫി സുബൈർ കണിയാപുരം, ബെസ്റ്റ് ഫോർവേഡിനുളള ട്രോഫി പി പി എം അശ്റഫ് .കോഴിക്കോട്, ബെസ്റ്റ് പ്ലയർക്കുള്ള ട്രോഫി അബ്ദുൽ റഹിമാൻ കാപ്പാട് എന്നിവർ നൽകി. ബഷീർ വേങ്ങാലിയിൽ,സിയാസ് കണിയാപുരം, റഹീം കണ്ണൂർ, സിറാജുദ്ധീൻ തട്ടയിൽ, അനിൽ ഹരിപ്പാട്, നസീം എളേറ്റിൽ എന്നിവർ കളിക്കാർക്കുള്ള മെഡലുകൾ നൽകി.
![]()
