അറാർ: അറാർ പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ ഈദ് സംഗമത്തിൽ വെച്ച് അറാർ പ്രവാസി സംഘം ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ സക്കീർ താമരത്തിനെ ഈദ് പ്രോഗ്രാം കമ്മിറ്റി ട്രഷറർ ഷുക്കൂർ പുന്നക്കൽ പൊന്നാട അണിയിച്ചു ആദരിച്ചു.
സൗദി അറേബ്യായുടെ വടക്കൻ പ്രവിശ്യയായ അറാറിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ 25 വർഷമായി നടത്തിയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരവ് നൽകിയത്
അറാർ പ്രവാസി സംഘം രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ചതാണ് സക്കീർ താമരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ.സംഘടന രൂപീകരിച്ചതിനു ശേഷം അറാറിൽ മരണപെട്ട മുഴുവൻ ഇന്ത്യകാരായവരുടെയും മൃതദേഹങ്ങൾ (300 ൽ അധികം )നടപടി ക്രമങ്ങൾ പൂർത്തികരിച്ചു നാട്ടിൽ എത്തിക്കുന്നതിനും മറവു ചെയ്യുന്നതിനും നേതൃത്ത്വം നൽകി.ജയിലിൽ അകപ്പെട്ട നിരവധി പേരെ നിയമ നടപടിയിലൂടെ രക്ഷപെടുത്തി നാട്ടിൽ എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.തൊഴിൽ പ്രശ്നങ്ങളിൽ പെട്ടും ഇഖാമ കാലാവധി കഴിഞ്ഞും ജീവിതം വഴിമുട്ടി നാട്ടിൽ പോകാൻ കഴിയാതെ വർഷങ്ങളോളം പ്രയാസത്തിലായിരുന്ന നിരവധി ഇന്ത്യക്കാരായവരെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിക്കാൻ എംബസി വോളനിയർ കൂടിയായ സക്കീറിന് കഴിഞ്ഞിട്ടുണ്ട്.ഈദ് പ്രോഗ്രാം കമ്മിറ്റി ചെയർമാനും സംഘടനയുടെ രക്ഷാധികാരിയുമായ മൊയ്തുണ്ണി വടക്കാഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആദരിക്കൽ യോഗത്തിൽ
അയൂബ് തിരുവല്ല ,ബക്കർ കരിമ്പ ,സുനിൽ മറ്റം ,സുധീർ ഹംസ ,അക്ബർ അങ്ങാടിപ്പുറം ,മൊയ്ദീൻ തമിഴ് സംഘം ,അൽത്താഫ് കാലിക്കറ്റും സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും പങ്കെടുത്തു
![]()
