മക്ക:ആസന്നമായിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് വീട് കയറി വോട്ടറന്മാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് വോട്ട് ഉറപ്പിക്കുന്നതിനേക്കാൾ പതിൻമടങ്ങു നിർണ്ണായകമാണ് പ്രവാസികളായ ജനാധിപത്യ വിശ്വാസികളുടെ നാട്ടിലുള്ള വോട്ടറന്മാരോടുള്ള വോട്ട് അഭ്യർത്ഥനയും തിരഞ്ഞെടുപ്പ് രംഗത്തെ സജീവ ഇടപെടലുകളുമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റും കല്പറ്റ എം എൽ എ യുമായ ടി.സിദ്ധീഖ് അഭിപ്രായപ്പെട്ടു. മക്കാ അസീസിയ്യയിലെ പാനൂർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് ജനാധിപത്യ വിശ്വാസികളുടേയും പൊതുജനങ്ങളുടെയും വലിയ തോതിലുള്ള പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി നടന്ന ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതി നിർണ്ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റിയുടെ മക്കയിലെ പ്രവാസികൾക്കിടയിലേയും നാട്ടിലേയും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഇടപെടലുകളും പ്രവർത്തനങ്ങളും വളരെയധികം ശ്ലാഘനീയവും മികച്ചതുമാണെന്നും ടി. അദ്ദേഹം പറഞ്ഞു. ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ കൊല്ലം സ്വാഗതം ആശംസിക്കുകയും മക്കയിലെ സാമൂഹ്യ പൊതുപ്രവർത്തന രംഗത്തെ മുതിർന്ന നേതാവ് ബഷീർ മാമാങ്കര മുഖ്യ പ്രഭാഷണം നടത്തുകയുമുണ്ടായി. സീനിയർ വൈസ് പ്രസിഡന്റ് ഹാരിസ് മണ്ണാർക്കാട്, വൈസ് പ്രസിഡന്റുമാരായ നിസാം മണ്ണിൽ കായംകുളം,ഹുസൈൻ കല്ലറ, സാമൂഹ്യ പൊതുപ്രവർത്തകരായ നൈസാം അടിവാട്, സലീം നാണി തുടങ്ങിയവർ സംസാരിച്ചു . ട്രെഷറർ നൗഷാദ് തൊടുപുഴ യോഗത്തിന് നന്ദി പറഞ്ഞു .തിരഞ്ഞെടുപ്പ് കൺവെൻഷന് ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, നിസാ നിസാം, റോഷ്ന നൗഷാദ്, ഷംനാസ് മീരാൻ മൈലൂർ, അൻവർ ഇടപ്പള്ളി, അബ്ദുൽ കരീം പൂവ്വാർ, ജൈസ് സാഹിബ് ഓച്ചിറ, ഫിറോസ് എടക്കര, നൗഷാദ് കണ്ണൂർ, അബ്ദുൽ കരീം വരന്തരപ്പിള്ളി, അനസ് തേവലക്കര എക്സിക്യൂട്ടീവ് മെമ്പറൻമാരായ സർഫറാസ് തലശ്ശേരി, ശിഹാബ് കടയ്ക്കൽ, റിയാസ് വർക്കല, ഷാജഹാൻ, ശറഫുദ്ധീൻ പൂഴിക്കുന്നത്ത്, വനിതാ വിഭാഗം നേതാക്കളായ ഷംല ഷംനാസ്, ഷബാന ഷാനിയാസ്, ജസീന അൻവർ, സെമി സാക്കിർ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
