മനാമ :ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിന്റെ നേതൃത്വത്തിൽ റമദാൻ ഒന്നു മുതൽ എല്ലാ ദിവസങ്ങളിലും വൈകീട്ട് പ്രതിഭയുടെ 26 യൂനിറ്റുകളിൽ നിന്നുള്ളവരും, അഭ്യുദയകാംക്ഷികളും രക്തം ദാനം ചെയ്തു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലായിരുന്നു മാരത്തൺ രക്തദാന ക്യാമ്പ് നടന്നത്. പ്രതിഭയുടെ ചാരിറ്റി വിഭാഗമായ ഹെൽപ് ലൈൻ വർഷാവർഷങ്ങളിൽ റമദാൻ കാലത്ത് ഇത്തരം ക്യാമ്പുകൾ നടത്തി വരുന്നുണ്ട്.സമാപന ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, പ്രസിഡന്റ് ബിനു മണ്ണിൽ, ലോക കേരളാ സഭാംഗം സുബൈർ കണ്ണൂർ, ഹെൽപ് ലൈൻ ചാർജുള്ള കേന്ദ്ര കമ്മിറ്റി അംഗം നൗഷാദ് പൂനൂർ, ഹെൽപ് ലൈൻ കൺവീനർ ജയേഷ്. വി.കെ, വിവിധ മേഖലകളിലെ ഹെൽപ് ലൈൻ കൺവീനർമാർ, കേന്ദ്ര മേഖല ഭാരവാഹികൾ, ഹോസ്പിറ്റൽ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.
![]()
