മലപ്പുറം: ലോക്സഭാ തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രീ പോള്‍ സര്‍വേഫലങ്ങള്‍ പെയ്ഡ് സർവ്വേ ഫലങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ഇത്തരം സര്‍വേകള്‍ക്ക് വിശ്വാസ്യതയില്ല.മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ട്. എന്ത് ശാസ്ത്രീയ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സർവേഫലമെന്ന് വ്യക്തമാക്കുന്നില്ല.ഇക്കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് പ്രീ പോള്‍ സര്‍വേഫലം പുറത്തുവിടുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
![]()
