മനാമ :കളിയും ചിരിയും വിനോദങ്ങളും ഒരുമിപ്പിച്ച് കൊണ്ട് മിം ബഹ്റൈൻ ചാപ്റ്റർ ഈദ് ദിനത്തിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വിവിധ സ്ഥലങ്ങളിലായി ഏകദിന സന്ദർശനം സംഘടിപ്പിച്ചു.
വൈകുന്നേരം ബഹ്റൈൻ ഫോർട്ട് പരിസരത്ത് നടന്ന യോഗത്തിൽ കുട്ടികളുടെയും കുടുംബിനികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. അസീസ് ടി പി, എ.സി.എ ബക്കർ, നജീബ് എം ടി, നദീർ എം.ടി, ബഷീർ ആപ്പറ്റ, റഫീഖ് കായക്കീൽ, മജീദ് മൂലാട്, നയീം എം കുട്ടി, ജലാൽ മുഹമ്മദ്, ഫസീൽ, ഇബ്രാഹിം പി. എന്നിവർ പങ്കെടുത്തു. വനിത വിഭാഗത്തിൽ നിന്ന് സാജിദ ബക്കർ, ഷബ്ല നദീർ, സാക്കിയ ബഷീർ, ഷിയാന റഫീഖ്, ഫാബി നയീം, സഫ്ന ഫസീൽ, റൈസ ഫാത്തിമ എന്നിവരും പങ്കെടുത്തു.
![]()
