റിയാദ്- ആലപ്പുഴ സ്വദേശി റിയാദില്‍ നിര്യാതനായി. ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ഡിനു പ്രദീപ് (42) ആണ് റിയാദിലെ നസ്രിയയിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. അല്‍ യസ്റ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. അവലൂക്കുന്ന് ഐക്യഭാരതം മട്ടത്തുപറമ്പില് പരേതനായ പ്രദീപിന്റെയും കുസുമലതയുടെയും മകനാണ്.
ഭാര്യ : സുനിത. മക്കള്‍: നന്ദന, വൃന്ദ, അമൃത (എല്ലാവരും വിദ്യാര്‍ഥികള്‍). മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തകൻ പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.
ഡിനു പ്രദീപിന്റെ അകാല വേര്‍പാടില്‍ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷന് അനുശോചിച്ചു.
![]()
