കുവൈറ്റ് സിറ്റി :കെ ഐ ജി സാൽമിയ യൂണിറ്റ് ഫ്രണ്ട് സർക്കിൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് സെക്രട്ടറി കെ.കെ സുഹൈൽ മുഖ്യ പ്രഭാഷണം നടത്തി.
അമീർ കാരണത്ത് അധ്യക്ഷത വഹിച്ചു. യാസീൻ നിസാർ ഖിറാഅത്ത് നടത്തി. കെ ഐ ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, ഏരിയ സെക്രട്ടറി നിസാർ കെ റഷീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അനസ് അൻവർ, നിയാസ് മുഹമ്മദ്, ഫാറൂഖ് ശർക്കി, ബാസിൽ റസാക്ക്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
