ദുബായ് : കെ എം സി സി തൃശ്ശൂർ ജില്ലാ കമ്മിറ്റി സജ ലേബർ ക്യാമ്പിനോട് ചേർന്നുള്ള പള്ളിയിൽ ഇഫ്താറിൽ പങ്കാളുകളായി. 500 പേർക്കുള്ള ഇഫ്താർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും മറ്റു സംഘടനകളുടെ സഹായത്തോടുകൂടി ആയിരത്തിൽ അഞ്ഞൂറിൽ കൂടുതൽ ആളുകൾക്ക് നോമ്പ് തുറപ്പിക്കുവാനുള്ള സംവിധാനം അവിടെ ഒരുക്കിയിരുന്നു.
സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, സീനിയർ നേതാക്കളായ ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട് തൃശൂർ ജില്ല കെഎംസിസിയുടെ വൈസ് പ്രസിഡണ്ടുമാരായ അബൂ ഷെമീർ, ബഷീർ പെരിഞ്ഞനം, ജനറൽ സെക്രട്ടറി ഗഫൂർ പട്ടികര, ജില്ലാ ട്രഷറർ ബഷീർവരവൂർ, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ സാഹിബ്, സത്താർ മാമ്പറ, ഹനീഫ തളിക്കുളം, ജംഷീർ പാടൂർ എന്നിവരും മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സാദിഖ് തിരുവത്ര (ഗുരുവായൂർ), ഷക്കീർ കുന്നിക്കൽ (മണലൂർ ),മുബ്ബഷീർ (നാട്ടിക), അൻവർ സാദത്ത് (കുന്നംകുളം), സലാം മാമ്പ്ര (കൊടുങ്ങല്ലൂർ) എന്നിവരും ഷംസുദ്ദീൻ കുന്നംകുളം ഫായിസ് വെട്ടുകാട്, സാബിക്ക് ചേറ്റുവ, സവാദ് ക്കെ കെ, റയീസ് തിരുവത്ര, ആഷിർ, അനസ് നാട്ടിക, ഇബ്രാഹിം , ജഹാസ്. ബാസിത്, ആഷിക് ബഷീർ തുടങ്ങിയവരും സന്നദ്ധസേവകരായി പ്രവർത്തിച്ചു.
![]()
